Hero Image

പതിവായി ഉച്ചയ്ക്ക് വെണ്ടയ്ക്ക കഴിക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം

വെണ്ടയ്ക്ക അഥവാ ലേഡീസ് ഫിംഗർ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ കലോറിയും കുറവാണ്.

പതിവായി ഫൈബര്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നാരുകളാല്‍ സമ്പന്നമായതിനാല്‍ ഇവ സഹായിക്കും.രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഫൈബറും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് സഹായിക്കും.പതിവായി വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഉതകും.

വെണ്ടയ്ക്കയില്‍ നല്ല കാഴ്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു.കണ്ണുകളുടെ ആരോഗ്യത്തിന് പതിവായി വെണ്ടയ്ക്ക കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

READ ON APP